മഴത്തുള്ളി  - തത്ത്വചിന്തകവിതകള്‍

മഴത്തുള്ളി  

മാനത്തു നിന്നൊരുമഴത്തുള്ളി
പളുങ്കു പോലെ മഴത്തുള്ളി
തറയിൽ വീണാൽ ടപ്പോ,ടപ്പോ
മണലിൽ വീണാൽ ഓടി പ്പോകും
കയ്യിൽ വീണാൽ കുടിച്ചു പോകും
നനഞ്ഞുപോയാൽ കുളിച്ചു കേറാം
മലയിൽവീണാൽ മലവെള്ളം
ഒലിച്ചുപോകും, ഒഴുകിപ്പോകും
വലിയൊരു പുഴയായൊഴുകും
കടലിൽ വീണാൽ ഉപ്പുവെള്ളം
കാറ്റും നിറത്തിൽ തെളിനിറത്തിൽ
കലർപ്പിലുള്ളൊരു കടലാകും
ക്ഷോഭം കൊണ്ടൊരു തിരയാകും
കുടിച്ചുവറ്റിക്കാനാരുണ്ട്?
സൂര്യവെളിച്ചത്തിൽ വറ്റിക്കും
മാനത്തൂന്നൊരു തുള്ളിക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-11-2017 12:43:00 PM
Added by :Mohanpillai
വീക്ഷണം:133
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :