ഹൃദയത്തിന്റെ ഋതു ഭേദം
എഴുതാന്‍ തുടങ്ങിയത്
ഋതു ഭേദങ്ങളെ കുറിച്ചാണ്
പക്ഷെ
ജന്മത്തിന്റെ
വരണ്ടുണങ്ങിയ മരചില്ലമേല്‍
ഗ്രീഷ്മം എന്നും
തല കീഴായി തൂങ്ങിക്കിടന്നു.
ജരാനര ബാധിച്ച
മരണമില്ലാത്ത ആത്മാവിനെ പോലെ!
ഒരു കഥ പോലും പറയാനില്ലാത്ത
ഒരു വേതാളം.
ഒരിക്കലും മാറി വരാത്ത എന്റെ ഋതു.
അവളോ
വസന്തം തേടി
പോയി കഴിഞ്ഞിരുന്നു.
ഒരിക്കലും
തിരികെ വന്നതുമില്ല!
അങ്ങനെയാണ്
ഹൃദയ ഭൂമിയില്‍
ഋതു ഭേദങ്ങള്‍ നിലച്ചു പോയത്!!
എഴുതി തീര്‍ന്നപ്പോള്‍
വരികളില്‍ നിന്നും
കവിത മാഞ്ഞു പോയത്!!!
Not connected : |