പറിച്ചുനടൽ
മനസ്സിലെ മഴവിൽ മാഞ്ഞുപോയി
കാറും കോളും നിറഞ്ഞപ്പോൾ
അകന്നുപോയ സ്വപ്നങ്ങൾ ഇടിമിന്നൽ
സൃഷ്ടിച്ചു മനസ്സിന്റെ താളം തെറ്റി.
പറയാതെയകന്നുപോയി
അറിയാതെയകന്നുപോയി .
ഏതോ മനസ്സിൽ പറിച്ചു നട്ടെങ്ങോ-
ഒളിപ്പിച്ചതിൽ പുകച്ചിലുമായ്
നിരാസവലയം മായാതെ
രണ്ടു ഹൃദയങ്ങളെന്നും നീറ്റലിൽ.
Not connected : |