യാത്രാമൊഴി  - തത്ത്വചിന്തകവിതകള്‍

യാത്രാമൊഴി  

ആശങ്ക പലതുമുണ്ടുള്ളിലെന്നാലും
മടങ്ങുന്നു ഞാന്‍ ശാന്തി തീരം തേടി
ഇഹ ലോക സൌഖ്യത്തിനാലെ ന്‍ മനം
തെല്ലിടറുന്നു പരലോക ചിന്തയില്‍
അറിയില്ല കാത്തു നില്പ്പതാരോ
സ്വച്ചന്ദ സ്നേഹ ദീപവുമായി
മടങ്ങി വന്നിട്ടില്ലാരുമൊട്ടും
വര്‍ണ്ണിക്കുവാനാചിത്രലോകം
മുക്തി കവാടമെന്നു കേള്‍പ്പൂ
വേദ പുരാണങ്ങള്‍ സാക്ഷ്യമോതി
പരമാനന്ദ പ്രാപ്തി യൊന്നു മാത്രം
മര്‍ത്ത്യജന്മത്തിന്‍ സഫലതീരം
ആശങ്ക പലതുമുണ്ടുള്ളിലെന്നാലും
മടങ്ങുന്നു ഞാന്‍ ശാന്തി തീരം തേടി


up
0
dowm

രചിച്ചത്:സീതാഗുപ്തന്‍
തീയതി:12-12-2017 02:53:40 PM
Added by :sita
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :