സു-ഡോ-കു
ഒടുവിലൊരക്കം,
ബാക്കിയൊരു കളവും.
വരിയിലും നിരയിലുമുണ്ട്
ശേഷിച്ച അക്കം;
അതുമാത്രമില്ല
ചതുരത്തിനുള്ളില്‍
ചേര്‍ക്കാതിരിക്കാനും
എഴുതാനുമാവാതെ
കളത്തിനു പുറത്ത്
തൂലികയും ഞാനും
അകത്ത്,
ഇടം കിട്ടിയവരുടെ
ആഘോഷങ്ങള്‍.
അക്കമെന്നെ നോക്കുന്നു,
അതിന്‍റെ മുഖത്ത്
കമ്പിയില്‍ തൂങ്ങി
നില്‍ക്കുന്ന ഭാവം
ഞാനുമതിനെ നോക്കി,
ഈര്‍ക്കിലാവാം,
ഉലക്കയുമാവാം,
ഒരൊന്നായിരുന്നത് !
ഒന്നെഴുതാനാവാതെ,
ഒന്നുമെഴുതാനാവാതെ,
ഒന്നിനൊന്നോടു മാത്രം
സാമ്യം ചൊല്ലിയിരിപ്പു ഞാന്‍.
അക്കം പിശകാന്‍ കാരണം
തൂലികയോ, തലച്ചോറോ?
എനിക്കു കിട്ടിയ സമസ്യ
തെറ്റിച്ചെഴുതിയതാര്?
സ്രഷ്ടാവോ ഞാനോ?
Not connected : |