നിമിത്തം  - തത്ത്വചിന്തകവിതകള്‍

നിമിത്തം  

സ്നേഹിച്ചവർ,ഒരുമിച്ചു ജീവിച്ചവർ
ജീവന്റെ ഒഴുക്കിൽ അകന്നകന്നുപോയവർ
ഓർത്തോർത്തു ജീവിച്ചവർ, എല്ലാമയവിറക്കി-
ജീവിച്ചവർ, എവിടെനിന്നോ പൊട്ടിവീണപോലെ
ഒരുനാൾ, ഒരത്ഭുതചിത്രം മുമ്പിലെത്തുമ്പോൾ കണ്ടുമുട്ടുമ്പോൾ ചുരുളഴിയുന്നചിത്രം
കണ്ണുനീരിലാഴുന്ന സുഖം , മതിമറന്നു
നെടുനാളാഗ്രഹിച്ച ജന്മസാഫല്യമായ്.
അപ്രതീക്ഷിതമീ ജീവിതം
കളഞ്ഞു പോയ ജീവിതം
കളഞ്ഞു കിട്ടുന്ന ജീവിതം
കണ്ടുമുട്ടുന്നജീവിതം
ഉണർവിന്റെ ജീവിതം
ആഗ്രഹിക്കുന്ന ജീവിതം



up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-12-2017 09:52:38 AM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :