ചെമ്പകപ്പൂമൊട്ടി... - പ്രണയകവിതകള്‍

ചെമ്പകപ്പൂമൊട്ടി... 

ചെമ്പകപ്പൂമൊട്ടിന്നഴകു
പോലെ നന്മതൻ
പുഞ്ചിരിയേകുന്ന പെണ്ണേ
നാലാളു കാൺകെ നിൻ
കരിവള കൈയ്യിൽ
കരുതിപ്പിടിക്കട്ടേ,,
ഞാൻ പുടമുറി ചെയ്തോട്ടേ....

ഇടനെഞ്ചിലൊരായിരം
മോഹങ്ങളില്ലേ..
ആകാശച്ചെരുവിലായ്
താരകയില്ലേ സ്വപ്നംമയങ്ങുമാ
മിഴികൾക്കുറങ്ങാൻ
താരാട്ട്പാടുന്ന രാപ്പാടിയില്ലേ...

ചാഞ്ചാടിയുലയുമീ
പൂമിഴിക്കോണിൽ
നറുതിങ്കൾ നിലാവായി
ഞാനില്ലേയരികിൽ ?
ഇരുളു പെയ്യുമീ
രാത്രിതന്നോരത്ത്
തനിച്ചിരിപ്പാണോ?ഇന്നും
കാതോർത്തിരിപ്പാണോ ?


up
0
dowm

രചിച്ചത്:സജിത്
തീയതി:23-12-2017 10:52:02 PM
Added by :Soumya
വീക്ഷണം:325
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me