ജനിക്കാത്ത വരികൾ.. - ഇതരഎഴുത്തുകള്‍

ജനിക്കാത്ത വരികൾ.. 

തലയ്ക്ക് തീപിടിച്ച സിഗരറ്റ്
ഒന്നുറക്കെ ചിന്തിച്ചിട്ട്,
രണ്ട് പെഗ്ഗ് മഷികുടിച്ച
പേനയോട് ചോദിച്ചു...
ഇന്ന് നീയെന്തഴുതും...?

താളുകൾ നിവർത്തി
വരയിട്ട ഗ്രൗണ്ടിലൂടെ
പേന കോറിത്തുടങ്ങി...

നനുത്ത കവിളിൽ
ചാലിട്ടൊഴുകുമ്പോൾ
വിരഹ കൈകൾ തുടച്ചെറിഞ്ഞ
കദനകവിതകളാകാം...

ആശയുടെ തൈകൾ നട്ട്
നിരാശയുടെ പടുമരം
വെട്ടിയെടുത്തവന്റെ
സ്വപ്നക്കഥകളാകാം...

കമിതാക്കളിൽ ജനിച്ചിട്ടും
ജീവിക്കാൻ മറന്നു പോയ
പ്രണയത്തിന്റെ
ജാതകങ്ങളാകാം...

മരുഭൂവിൽ ഉണങ്ങാനിട്ട
പ്രവാസങ്ങളുടെ
പൊള്ളിക്കുന്ന;ഉള്ളം
വെന്ത നീറ്റലുകളാകാം...

ലാളിച്ച് പിച്ചവെപ്പിച്ചവരെ
വാർദ്ധക്യത്തിൽ നടതള്ളിയ
ഓർമ്മകളാകാം...

ലഹരി മൂത്തപേന
ഓട്ടനിടയ്ക്കിടയിൽ
ശർദ്ദിച്ച് കുഴഞ്ഞു വീണു...

പകുതിയെരിഞ്ഞ സിഗരറ്റ്
സഹതാപത്തോടെ ചാരം
തട്ടിയൊരു റീത്ത് ആ
പേനയുടെ നെഞ്ചത്തുവച്ചു,,
പുസ്തകം പുറംചട്ടയടച്ച്
കൂനെഴുത്തുകളുടെ
ശവമടക്കും നടത്തി...!

ഉൾത്താളിലെവിടെയോ
ജനിക്കാത്ത വരികൾക്കായി
വരയിട്ട കടലാസ്സും
ഇരിപ്പിടം ഒരുക്കിയിരിക്കാം...!up
0
dowm

രചിച്ചത്:സജിത്
തീയതി:23-12-2017 11:04:11 PM
Added by :Soumya
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :