നല്ലദിനങ്ങൾ  - തത്ത്വചിന്തകവിതകള്‍

നല്ലദിനങ്ങൾ  

ആഘോഷങ്ങളിൽ
പണവും മദ്യവുമൊഴുക്കി
സമാധാനമുറപ്പിക്കാമെങ്കിൽ
വെള്ളിക്കാശിനു വില്കുന്നവർക്
മാത്രമാണ് സ്വർഗ്ഗരാജ്യം
വെറുതെ കൊച്ചു കുഞ്ഞുങ്ങളെ
പഴിപറഞ്ഞു വിനോദത്തിൽ
കൂടുതൽ ഗോസ്സിപ്പുമായ്

വില്പനയും ലാഭവുമെഴുതാൻ
ചാനലുകളും പത്രങ്ങളും.
എത്ര മൃഗങ്ങൾ ചാകുമെന്നറിയില്ല
എന്താണ് ധൂർത്തിന്റെ തുകയെന്നറിയില്ല
പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണക്കുപറയും
വളരുന്ന തലമുറയുടെ കാലഘട്ടത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2017 06:07:16 PM
Added by :Mohanpillai
വീക്ഷണം:85
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)