കുഞ്ഞുങ്ങളുടെ കഴുത്തറുപ്പു - തത്ത്വചിന്തകവിതകള്‍

കുഞ്ഞുങ്ങളുടെ കഴുത്തറുപ്പു 

സ്വജനതയാ൦ഇസ്രയേലിനെഅടിമത്വ- നുകത്തിൽനിന്നുരക്ഷിപ്പാനായി*1 യഹോവ പലവേലത്തരങ്ങളുംകാട്ടി- പാമ്പിനെസൃഷ്ടിച്ചുംമാരികളയച്ചും തവളകളേയു൦വെട്ടുക്കിളികളേയു൦പെരുക്കിയും- ഫറവോവഴങ്ങാതിരുന്നതുകൊണ്ടു കലിമൂത്തമൂർത്തിഅറ്റകൈചെയ്തു: ഈജിപ്തിലെയാദിജാതശിശുക്കളെയെല്ലാം വാളിനിരയാക്കാൻമാലാഖയോടുകൽപ്പിച്ചു. രക്ഷസ്സിന്റെകോമ്പല്ലുകളുള്ളമാലാഖമാർ വാളുവീശിചോരപ്പുഴയൊഴുക്കി- ചൂടുവിടാ,ശിരസ്സുകളലമുറയിട്ടു- യറുത്തുമാറ്റിയപിഞ്ചുശശുക്കൾതൻ സ്ഫടികക്കണ്ണുകളിൽയഹോവയുടെ*5 മുഖമാണ്പ്രതിബിംബിച്ചതു!

സോദോ൦*2 ഗാമോറകളിലെ തീമഴ പാപമേൽക്കാത്ത,ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുടെശിരസ്സിലുംവീണുകത്തി മഹാപ്രളയത്തി*3,ലമ്മതൻമടിയിലുറങ്ങിയ കുഞ്ഞുങ്ങളു൦ഓടിക്കളിച്ചപൈതങ്ങളും നിന്റെവെള്ളംകുടിച്ചുശവങ്ങളായിതാണു. കൊഴുത്തമൂരികളെനിനക്കായറുത്തപ്പോൾ*4 ആദീനരോദനങ്ങളെന്തേനീകേൾക്കാതിരുന്നേ? സ്വസൃഷ്ടികളാമറവുമാടുകളുടെഇറ്റിറ്റുവീഴുന്ന ചുടുനിണമെന്തേനീകാണാതിരുന്നേ?

കഴിഞ്ഞസഹസ്രാബ്ദങ്ങളിലെ പഞ്ഞങ്ങളിലുംപ്രളയത്തിലുംഭൂമികുലു- ക്കത്തിലുംഅഗ്നിപർവ്വതസ്ഫോടനങ്ങളിലും കൊടുംവേദനയിൽപിടഞ്ഞുജീവൻവേർപെട്ട കോടാനുകോടിപൈതങ്ങളുടെചുടുകണ്ണീർ മഹാപ്രളയമായിദൈവമായനിന്നെ കൊന്നുതാഴ്ത്താതിരിക്കില്ലനൂനം. കോടാനുകോടിപ്രേതാത്മാക്കൾ നിന്റെസ്വർഗ്ഗത്തെനരകമാക്കിമാറ്റിയില്ലയോ?

*1 പുറപ്പാട് 7,8,9,10.11.12.13.14 എന്നീ അധ്യായങ്ങൾ നോക്കുക.
*2 ഉൽപ്പത്തി അദ്ധ്യായം 19നോക്കുക
*3 ഉൽപ്പത്തി അദ്ധ്യായം 7,8 നോക്കുക
*4 ലേവ്യരുടെ പുസ്തകത്തിൽ വിശദാശങ്ങൾ കാണാം
*5 യഹോവസ്വച്ഛായയിലാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നു ബൈബിൾ


up
0
dowm

രചിച്ചത്:
തീയതി:30-12-2017 07:28:59 AM
Added by :profpa Varghese
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me