അഴകുള്ള മോഹങ്ങൾ - പ്രണയകവിതകള്‍

അഴകുള്ള മോഹങ്ങൾ 

അഴകുള്ള മോഹങ്ങൾ അവളുടെ കനവിൽ വന്നപ്പോൾ
അവൾ പോലും അറിയാതെ അവളുടെ മനം നെയ്തെടുത്ത
ഓരോരോ നിറങ്ങളും അവളുടെ കൈകളാൽ ..
തന്നേ ജീവനുകൾ പകർന്നപ്പോൾ ..
പറയാതിരിക്കാൻ വയ്യ പെൺകൊടി..
നീ നൽകുന്ന ഓരോ നിറങ്ങളും നിന്നുള്ളിൽ
വിരിഞ്ഞ ഓരോരോ സ്വെപ്നങ്ങൾ ആണെന്ന സത്യം..
അറിവിനും നിറങ്ങൾക്കും ഭംഗി നൽകാൻ നീ ....
അകലങ്ങൾ തേടുമ്പോൾ അകലെ ആണെങ്കിലും ..
അനുഗ്രഹങ്ങൾ നൽകുന്ന നിൻ പ്രിയ രക്ഷിതാക്കൾ ..
അവർ തന്ന സ്വതത്രം തന്നേ ആണ് ..
നിൻ സ്വെപ്നങ്ങൾ യാഥാർത്ഥമാക്കിയതെന്ന സത്യം..
വിസ്മരിച്ചീടരുതൊരിക്കലും മനോഹരീ ...


up
0
dowm

രചിച്ചത്:എം ആർ
തീയതി:08-01-2018 06:04:59 PM
Added by :Muhammad Rafshan FM
വീക്ഷണം:495
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :