പൂരത്തിളക്കം
അങ്ങകലെ ഇന്നു ഞാൻ
പൂരത്തിളക്കങ്ങൾ പൊതിയുമിരാവോർക്കുന്നുവോ
അന്നാപുലരിയിൽ പുതുനറുമണം തൂകുമി
അമ്മതൻ പാചക കളരിയും
വാചക തകർപ്പുകൾ ഉണരുമി മുറ്റത്തേതൊ കാലൊച്ചകൾ
തക്കിടകൾ തരികിടകൾ ഉരുളുമി ചെണ്ട മേളങ്ങളും
കാതിലെത്തും വെടിക്കെട്ടിൻ മുഴക്കവും
കളി കളിപ്പാട്ടങ്ങൾ വർണം വിതക്കുമിദേശം
ദേശകുതിരകൾ കാളകൾ പ്രദിക്ഷണം
വയ്ക്കുമി ദേവിതൻ നടയും
വെള്ളാട്ട് പൂതത്തറകൾ വെളിച്ചപാടാടി-
തകർക്കുമി ദേവിതൻ ചൈതന്യം
എന്നിലേതോ വെളിച്ചം ഉദിക്കുമിദർശനം
ഇന്നെനിക്കു ആ അഭാവമറിയുന്നിവിടെ.
Not connected : |