ഹൃദയ ഗീതം
എന്‍ ഹൃദയരക്തത്തില്‍ മുക്കിയ പന്തങ്ങളാല്‍
നീയെന്‍ ചിതയ്ക്ക് തിരികൊളുത്തുക,
വേദനതന്‍ ചന്ദനമുട്ടികള്‍ എരിയട്ടെ...
കണ്ണീരും രക്തവും കലര്‍ന്ന കാലത്തിന്‍റെ തീര്‍ത്ഥം
എന്‍റെ ഉദകക്രിയ ചെയ്യട്ടെ...
ഒരിക്കലും വാടാത്ത പൂക്കളാല്‍ ഇന്നലെകള്‍
എനിക്ക് റീത്തുകള്‍ തീര്‍കട്ടെ...
എന്‍റെ കടും ചോര വാറ്റി
ഞാന്‍ നിനക്കായ് കരുതിയ ബീജങ്ങള്‍ മരിച്ചുപോയതും,
പ്രണയത്തിന്‍റെ പനിനീര്‍ പുഷ്പങ്ങള്‍
നിന്‍ അന്ധതയ്ക് കണ്ണും ബധിരതയ്ക്ക് കാതും നല്‍കി
പെയ്തുതോര്‍ന്നതും കാണാതെ നീ,
പൊടിഞ്ഞുപോയോരെന്‍ അസ്ഥികള്‍കിടയില്‍ വേവാതെ കിടക്കുന്ന എന്‍റെ ഹൃദയമെടുത്ത്
നിന്‍റെ കണ്ണീരില്‍ നിമജ്ജനം ചെയ്യുക.
നിന്‍റെ ഉമിനീരാല്‍ ചുണ്ട് നനക്കാന്‍ പുനര്‍ജനിച്ചില്ലെങ്കിലും എനിക്ക് ശാന്തി ലഭിക്കട്ടെ,
ആത്മശാന്തി...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|