പുഞ്ചിരിക്കും ഞാന്‍
കപടലോകത്തിന്റെ മുഖത്തു നോക്കി
നിസ്സംഗതയോടെ പുഞ്ചിരിച്ചു നില്‍ക്കാന്‍ എനിക്കാവില്ല;
കരഞ്ഞിരിക്കാനുമാകില്ല!
അന്യന്റെ അസ്തിത്വവും അഭിമാനവും
മുറിവുകള്‍ പടര്‍ന്ന് ചോരചീറ്റുമ്പോള്‍
ഞാന്‍ സുരക്ഷിതനാണല്ലൊ എന്നോര്‍ത്ത്
വാതിലടച്ചുല്ലസിക്കാന്‍ എന്റെ കയ്യില്‍
സ്വാര്‍ത്ഥതയുടെ പാട്ടുപെട്ടിയില്ല!
ചവിട്ടിക്കടന്നുപോകുന്ന മണ്ണിലും
പതുക്കെ കാലുവെക്കാനറിയാത്തവന്‍
മനുഷ്യനാകില്ലെന്ന് ഞാനറിയുന്നു!
മഴവില്ലിന്റെ നിറങ്ങളില്‍ ഒന്നു കൂട്ടുന്നവനും
ഒന്നു കുറക്കുന്നവനും ദ്രോഹിയാണ്!
എറിഞ്ഞു നല്‍കുന്ന ആയിരം ആശകള്‍ക്കുമപ്പുറം
അരികുവല്‍കരിക്കപ്പെട്ടവന്നു വേണ്ടത്
പശിയടക്കാനാകുന്ന ഒരു കയില്‍ ചോറും
പൈദാഹം തീര്‍ക്കാന്‍ പോന്ന ഒരു കുമ്പിള്‍
വെള്ളവുമാണെന്നറിയുന്നവന്‍ മനുഷ്യന്‍!!
അവന്നു വേണ്ടിയാണെന്റെ പുഞ്ചിരി;
അല്ല, അവന്‍ തീര്‍ക്കുന്നതാണെന്റെ പുഞ്ചിരി!!
Not connected : |