വരൂ ഒരുമിച്ചു പോകാം  - തത്ത്വചിന്തകവിതകള്‍

വരൂ ഒരുമിച്ചു പോകാം  

പോകാംനമുക്കൊരുമിച്ചങ്ങാ- യമ്പലമുറ്റത്തരയാൽത്തണലിൽ കാറ്റുവിതക്കുംഗാനംകേൾക്കാൻ തൃക്കാർത്തികയിൽതൊഴുതുനമിക്കാൻ തിരുവാതിരയിലാടിപ്പാടാൻ ദീപാരാധനഗാനംമൂളാൻ.
കാട്ടിൽപ്പോകാംകാകളികേൾക്കാം കാറ്റോടൊത്തൊരുശ്ലോകംചൊല്ലാം കണ്ണിൽനിൻതിരികത്തിയിരിക്കെ രാത്രികളെല്ലാംപകലുകളാകും. പോയാക്കടലിനെയിക്കിളിയാക്കാം തിരകളിലേറിപ്പീലിവിടർത്താം.


up
0
dowm

രചിച്ചത്:
തീയതി:17-01-2018 06:53:37 AM
Added by :profpa Varghese
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :