മരണത്തിന്റെ  വഴികൾ  - തത്ത്വചിന്തകവിതകള്‍

മരണത്തിന്റെ വഴികൾ  

മരണവുംരോഗങ്ങളുമെന്നുമിങ്ങനെയായിരുന്നു.
ചോരുന്നപീറക്കുടിലുകളെ
മാത്രമന്വേഷിച്ചുകണ്ടെത്തി
പ്രതികരിക്കാനാവാത്ത
അന്തേവാസികളെമാത്രമാശ്ലേഷിച്ചു.
മരണവരുടെതീരാകണ്ണീരിനറുതിവരുത്തി.

വറ്റിയമുലകളുമായിമടിയിൽക്കിടന്നു
കാറുന്നകുഞ്ഞുങ്ങളെനോക്കിനെടുവീർപ്പിടുന്ന
അമ്മമാരെയുംമരണംകണ്ടെത്തി.

പേമാരിയുംപ്രളയവുംസുനാമിയും
മണിമാളികകളെവിരട്ടിയിട്ടില്ല
നിലംപൊത്താറായകുടിലുകളെയാണ്
വിറപ്പിച്ചടക്കിനീങ്ങുന്നതു.
അലറിക്കരയുന്നപട്ടിണിക്കോലങ്ങൾക്കു
നിറയെതീർത്ഥംനൽകി
ശാപമോക്ഷമേകുന്നത്.



up
0
dowm

രചിച്ചത്:
തീയതി:26-01-2018 11:06:45 AM
Added by :profpa Varghese
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :