ബജറ്റ്    - തത്ത്വചിന്തകവിതകള്‍

ബജറ്റ്  

വരവുചെലവ് വാർഷിക നിർണയം സഭയ്‌ക്കൊരു നിർദേശം
വാഴ്ത്തലും ഇകഴ്ത്തലുമായി
ധനമന്ത്രിക്കൊരുദിവസം
നല്ലതെന്നു ഭരണപക്ഷവും
മോശമെന്ന് പ്രതിപക്ഷവും
വരവും ചിലവും വികസനവും
പറഞ്ഞു രണ്ടുനാളത്തെയാഭ്യാസം

ആഗ്രഹങ്ങളുടെ പട്ടികയാകാം
എല്ലാമൊന്നും സാധിക്കാതെ
പലപദ്ധതികളുംഉറങ്ങുമ്പോൾ
ചിലതൊക്കെ സാധ്യമാകും.

വിലക്കെണിയിലും
കടക്കെണിയിലും
കരക്കെണിയിലും
ഓരോവർഷവും വരും
ജനത്തെ പഴിചാരി
വരവും ചിലവുമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-02-2018 05:42:40 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :