ഒരിക്കൽ.... - ഇതരഎഴുത്തുകള്‍

ഒരിക്കൽ.... 

ഒരിക്കൽ ഒരു പൂവ്
വിരിയും -കിനാവ് പോലെ...

കണ്ണുകളിൽ പൂവിട്ട്
ജീവനിലക്ക് പുഞ്ചിരിക്കും -
തിങ്കളെപ്പോലെ...

കുശുമ്പിന്റെ കണ്ണേറ്
കിട്ടാതെ കവിളിൽ
കരികുത്തി തെന്നലിനൊപ്പം
തലയാട്ടി രസിക്കും-
പുൽക്കൊടിയെപ്പോലെ...

ഉദരത്തിൽ കിളിർത്ത
ജീവന്റെ പാതിയെ
പുക്കിൾക്കൊടി മുറിച്ച്
പാലൂട്ടിയവൾ വളർത്തും-
നല്ലൊരമ്മയെപ്പോലെ...

പച്ചയ്ക്കെരിയുന്ന
മൂവാണ്ടൻ മാവിനെ
നോക്കി,നെഞ്ചുലച്ച്
അവൾ കരയുവോൾ -
എനിക്കും കണ്ണടച്ച്
മിണ്ടാതെ കിടക്കണം -
അവളുടെ നയനമഴയിലെ
ഒറ്റത്തുള്ളിയെപ്പോലെ...

ആശകളുടെ
പൂന്തോട്ടത്തിലൊരുദിനം
ആരുമറിയാതവൾ
മണ്ണടിയും,വീണ്ടുമൊരു
വിരഹ വേനലിൽ
പുനർജ്ജനിക്കാനായി-
ഒരു മെയ്മാസ
റാണിയെപ്പോലെ..!


up
0
dowm

രചിച്ചത്:സജിത്
തീയതി:03-02-2018 11:36:24 PM
Added by :Soumya
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me