കുരുത്തോലയഴകിന്.... - പ്രണയകവിതകള്‍

കുരുത്തോലയഴകിന്.... 

കുരുത്തോലയഴകിന്
വലംകാല് വയ്ക്കാൻ
കെട്ടിമേയാപ്പുരയുണ്ട്
കുറുമ്പന്റെയുള്ളിൽ...

ചെറു ചേമ്പിലെയില-
ത്തുള്ളിയെപ്പോലെ
അവൾക്കോടിക്കളി-
ക്കുവാൻ മനസിലെ മുറ്റവും...

കർക്കിടത്തുള്ളിയെ
ഉദരത്തിൽ പേറുന്ന
അരി വേകാക്കലത്തിന്
ചൂടൊന്നു കായാനും
മൂന്നുണ്ടടുപ്പു കല്ല്...

രാവേറെയായില്ലേ,,,?
നേരം മയങ്ങുമീ
ഓലക്കുടിലിലും
നിലാവ് പെയ്യിച്ച
പൗർണ്ണമിപ്പെണ്ണേ
അവളെയും കാത്തിന്നു
റാന്തൽ പോൽ
നീയുറങ്ങാതെൻ
സ്വപ്നത്തിൻ കാവലോ??


up
0
dowm

രചിച്ചത്:സജിത്
തീയതി:03-02-2018 11:21:48 PM
Added by :Soumya
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me