മകരം പെയ്യും.... - പ്രണയകവിതകള്‍

മകരം പെയ്യും.... 

മകരം പെയ്യും
മഞ്ഞൊന്നേൽക്കാൻ,,
മാമ്പൂപൂത്തതിൻ
പുളിയൊന്നേൽക്കാൻ,,
പുലരിയിലൊരു
കണികണ്ടുണരാൻ,,
എനിക്കുമുണ്ടൊരു
പ്രണയസഖി...

അധരപുടങ്ങളിലമൃതം
ചൊരിയും നേരം
നാണം നിനക്കോരഴകാടീ...

തൊടിയിൽതുള്ളും
കുടമണി നാദംപോൽ
നിൻചൊടി മധുരങ്ങൾ
മുത്തി രസിക്കേ-യവയെ
കേൾക്കാനെന്തൊരു രസമാടീ...

ചില്ലുവിളക്കിൻ നാളംപോലെ
നിൻ നിറപുഞ്ചിരി
ചിന്തിയ നേരം ഇന്നീ
ചന്ദിരനെന്തൊരു ചേലാടീ...

കണ്ണിൽ നോക്കി
കവണക്കെയയ്യും
നിന്നെക്കെട്ടാനെനിക്കര
മനസ്സാടീ...

മുന്നിൽ വന്നീ കാര്യം
ചൊല്ലാൻ
കള്ളനെനിയ്ക്കും പേട്യാടീ....


up
0
dowm

രചിച്ചത്:സജിത്
തീയതി:03-02-2018 11:14:41 PM
Added by :Soumya
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me