കഴിഞ്ഞ കാലങ്ങൾ - ഇതരഎഴുത്തുകള്‍

കഴിഞ്ഞ കാലങ്ങൾ 

കഴിഞ്ഞ കാലങ്ങൾ
കുഴികളായ് മാറുന്നു...

പ്രണയിച്ച കണ്ണുകൾ
ആഴമളക്കുന്നു...

മരവിച്ച തണുവിലെ
ഹൃദയം പനയ്ക്കുന്നു...

നീറുന്ന നോവിന്റെ
ഉറവകളുതിർക്കുന്നു...

മനസ്സിന്റെ പാടങ്ങൾ
വിള്ളലുകളേറ്റുന്നു...

വേദന നനയ്ക്കാനായ്
കവിൾച്ചാലൊഴുകുന്നു...

തേങ്ങലിൻ പറവകൾ
ചിരിച്ചിറകു തേടുന്നു...

പ്രണയത്തിൻ വറുതിയിൽ
വാസന്തമണയുന്നു....


up
0
dowm

രചിച്ചത്:സജിത്
തീയതി:03-02-2018 10:57:57 PM
Added by :Soumya
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :