ഗ്രഹംവിഗ്രഹം  - തത്ത്വചിന്തകവിതകള്‍

ഗ്രഹംവിഗ്രഹം  

മരിച്ചാലും മറ്റൊരുലോകത്തെ
ജീവിതത്തിൽ വിശ്വാസമുണ്ടങ്കിലും
ദൈവത്തിന്റെ കൂടെ കഴിയാൻ
പ്രാര്ഥിക്കുമെങ്കിലും പ്രകൃതിയിലെ
വിഭവങ്ങൾ ശവകുടീരങ്ങളിലാക്കാൻ
വെമ്പുന്ന ഭൂമിയിലെ രാജാക്കന്മാർ
സ്വര്ണശവപ്പെട്ടികളും ഘോഷയാത്രയും
നഗരത്തിൽ പ്രതിമയും പുഷ്പചക്രങ്ങളും
ദുഖത്തിൻ കണ്ണീർ തടങ്ങളുംഏറ്റുവാങ്ങാൻ
വിലക്ക് വാങ്ങിയ പട്ടങ്ങളും പദവികളുമായ്
ഈജിപ്ഷ്യൻ മമ്മികളെ വെല്ലുന്ന ആധുനികർ
ഈ ഹരിത ഗ്രഹംവിടുന്ന സങ്കടത്തോടെ.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-02-2018 10:18:00 AM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :