ഈ  ഭൂമിയിൽ  ഞാൻ - മലയാളകവിതകള്‍

ഈ ഭൂമിയിൽ ഞാൻ 

നിറഞ്ഞിടുന്നു എന്നുടെയുള്ളം അഭിമാനത്താലായ്.
ഹരിത മനോഹര പ്രശാന്ത ഭൂമി എനിക്കു താൻ സ്വന്തം.
സമത്വ സുന്ദര ഭൂമി ഇവിടെ എനിക്കു പാർക്കാനായ്
ഋതുക്കളൊന്നായ് തലോലിപ്പൂ മദിക്കുകെൻ മനമേ..

പ്രത്യയ ശാസ്ത്രക്കോട്ടകൾ എന്നെ സംരക്ഷിച്ചീടും
നുരഞ്ഞു പൊങ്ങുന്നെന്നുടെയുള്ളം വിപ്ലവ വീര്യത്താൽ.
ദുരന്ത മൊക്കെ മറ്റുള്ളോർക് എനിക്കതില്ലല്ലോ.
എനിക്കു ചുറ്റും സൗഭാഗ്യങ്ങൾ നിറഞ്ഞു നിൽക്കുന്നു.

എനിക്കു നേരെ എതിർത്തു നിൽക്കാൻ സുശക്തരേയില്ല.
സമസ്തവും എൻ കൈപിടിയിൽ ഞാൻ അതീവ സന്തുഷ്ടൻ.
മയക്കമെന്നിൽ വന്നീടുന്നു ആലസ്യത്താലായ്.
ആലസ്യം എൻ അവകാശം ഞാൻ അതീവ സംതൃപ്തൻ.

ആലസ്യത്തിൽ ആണ്ടു മയങ്ങി കാലം പിന്നിട്ടു
ആമോദത്തിൻ സ്വപ്നം കണ്ടു മദിച്ചു കുതിച്ചൊരുനാൾ
വന്നു ദുരന്തം കടലിൽ പിന്നെ കടലിൻ തീരത്തും.
പ്രകൃതി ക്ഷോഭ കെടുതികൾ വന്നു സാഗരമിളകി മറിഞ്ഞു.
എനിക്കു നേരെ വന്നത് പ്രകൃതി ഉഗ്ര സ്വരൂപിണിയായ്.
നൊടിയിടെ എല്ലാം മാറി മറിഞ്ഞൊരു സുന്ദര ഭൂമിയിത്.

സൗഭാഗ്യങ്ങൾ മിന്നി മറഞ്ഞു
ജീവിത നൗകകൾ ആടിയുലഞ്ഞു.
ദുരന്തമേറ്റിത് സുന്ദര ഭൂമീ വിറങ്ങലിക്കുന്നു.
ചുറ്റിക്കറങ്ങി വീശും കാറ്റിൽ പോയി മറഞ്ഞു സമ്പാദ്യങ്ങൾ.

ഇതൊക്കെ മുന്നേ നോക്കിക്കാണാൻ ഇല്ലേ ഇവിടാരും ?
പ്രഗൽഭരാകും ശാസ്ത്രജ്ഞൻമാർ ഇല്ലേ ഇവിടില്ലേ?
ജാഗ്രതയോടെ കാവലിരിക്കാൻ ഉപഗ്രഹങ്ങളുമില്ലേ?
മാധ്യമ ചർച്ചകൾ, പ്രഭാഷണങ്ങൾ, ഇല്ലേ ഇവിടില്ലേ?

എന്നെ മുറിച്ചു കിടത്താൻ ഇവിടെ പ്രൊക്രൂസ്റ്റസ്സുകൾ ഉണ്ടോ.
കക്ഷിതിരിഞ്ഞവർ നില്കുകയാണോ ദുരന്ത ഭൂമിയിതിൽ.
ഇന്ന് ദുരന്തം കടലിൽ പിന്നെ കടലിൻ തീരത്തും.
നാളെ ദുരന്തം എന്നുടെ തലയിൽ വന്നു ഭവിക്കില്ലേ.

ദുരന്ത ഭൂമിയിൽ എന്നുടെ നായകർ കിതച്ചു പോകുന്നോ.
സാഗര മാരുതനേറ്റിട്ടവരോ വിവശ്ശരാകുന്നോ.
ഇന്നു ദുരന്തം കടലിൽ പിന്നെ കടലിൻ തീരത്തും.
ഇന്നു തകർന്നത് കടലിൻ മക്കൾ നാളെകൾ എന്താകും.

നാളെ ദുരന്തം നമ്മുടെ ശിരസിൽ വന്നു ഭവിക്കില്ലേ.
ഉണരൂ മമ മനമേ ഉണരുക ഉണരുക മമ മനമേ.
ഹരിത മനോഹര പ്രശാന്ത ഭൂമി നമുക്ക് താൻ സ്വന്തം.
ഉണരൂ മമ മനമേ ഉണരുക ഉണരുക മമ മനമേ.


AJ


up
0
dowm

രചിച്ചത്:ആന്റണി ജോണ്.
തീയതി:04-02-2018 11:45:35 AM
Added by :Antony John
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me