ശാപങ്ങളെ കളയാന്‍ - തത്ത്വചിന്തകവിതകള്‍

ശാപങ്ങളെ കളയാന്‍ 

വഴിയൊന്നുടക്കി
കണ്ണിലതു,
പോകണം
ദൂരെയെന്നാലുമതു ചെയ്യണം.
കളഞ്ഞിട്ട്,
കരിങ്കല്ലേല്‍ തല്ലി
കരയണം..
നെഞ്ജേറ്റി
തെളിഞ്ഞോരഗ്നിയണയാന്‍
കാറ്റിന്‍റെ ചിറകുകള്‍
കടം കൊള്ളണം..
ജന്മമിരുട്ടി കനുത്ത
കണ്ണീരുപ്പിനെ
വെളിച്ചത്തൊരോര്‍മപ്പൂവിന്
നല്കി പിരിയണം..
ഒറ്റയ്ക്കൊരു മരത്തേ
ചാഞ്ഞിരുന്ന്
പിന്‍നിഴല്‍ നോക്കി
ഓര്‍മകള്‍
കാണാ തെരുവോടി
പിടിക്കണം..
മഞ്ഞുരുകി കിടന്ന
ഇലത്താളു പോലെ
മരണത്തേയുരുമ്മി
മണ്ണിലേക്കടിഞ്ഞു പോയി
തീരണം..
വഴിത്തോണിയെങ്ങു
കാണണമന്ന്,
മനസ്സിനേയുദിച്ച ചതിപ്പുകള്‍
ആഴത്തിലിറക്കി തള്ളണം.
കല്ലിനേയുരച്ചിട്ട
തീ നുര ചീന്തിയ ചൂടിനു
തലപ്പത്തിരുത്തി,
വെണ്ണീരു കോരി
പുഴ കീറിയാഴ്ന്നു
കിടത്താം..

പിന്നൊരു,
സ്വപ്നത്തേ പോലും
തിരഞ്ഞിട്ടെത്താത്ത
കാണാക്കയത്തില്‍
ചലനമറ്റു കാണണം..


up
0
dowm

രചിച്ചത്:DILEEP
തീയതി:07-02-2018 05:21:00 PM
Added by :DILEEP KANAKAPPALLY
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :