ഓർമകളിൽ....
ഒരു നോക്കിൽ തളിരിട്ട പ്രണയം
ഒരു വാക്കാൽ തകർന്നീടവേ
തകർന്നടിയുവതെൻ മോഹങ്ങൾ
നിനക്കായ് കണ്ട സ്വപ്‌നങ്ങൾ...
ഓർമ്മകൾ തൻ തളിരിതളിൽ
നിൻ ഓർമ്മകൾ മാത്രം
എൻ നിറച്ചാർ്ത്തിൽ
നിൻ മുഖം മാത്രം...
കുളിർത്തരും നിനവുകളിൽ
കുളിരായ് നീ വരുന്നുവോ
സ്നേഹത്തിന് താളുകളിൽ
നിൻ നാമം കുറിച്ചിടാം...
നിറയുന്ന മനതാരിൽ
നിറദീപമായ നീ തെളിയുന്നു
പൊൻതിരി വെട്ടം പകരും
പൊന്നുഷസന്ധ്യപോൽ...
പൂർണേന്ദുവാകും നിൻ
സ്നേഹാർദ്രമാം മുഖം
ഓർമകളിൽ താങ്ങി നിൽപ്
നിറ തിങ്കൾ വസന്തമായി എന്നും...
Not connected : |