നീ... - പ്രണയകവിതകള്‍

നീ... 

നീ...
ഏഴുത്തിനിരുത്തി നീയെന്നെ അന്നാദ്യമായി
എഴുതി ഞാന്‍ നിന്നെ കുറിച്ചുമാത്രമായി,
വാരിവിതറി നീ വര്‍ണകൂട്ടുകള്‍ എനിക്കു ചുറ്റിലും
പ്രണയവര്‍ണങ്ങള്‍ തളിരിട്ടു ഞാന്‍ പോലുമറിയാതെ,
കണ്ടു ഞാന്‍ നിന്‍ മിഴികോണിലെ കുസൃതികള്‍
പിന്നെയാ ചൊടിയില്‍ വിരിഞ്ഞ മൃദുഹാസവും,
നീ പാടിയോരീണങ്ങള്‍ ഈറന്‍മഴയായെന്നില്‍
നീ തൊട്ടുതഴുകിയെന്‍ മണിവീണതന്ത്രിയില്‍
നീ തന്നോരോര്‍മകള്‍ പുനര്‍ജ്ജനിയായെന്നില്‍
തീര്‍ത്ഥം തളിച്ചപോല്‍ നിര്‍വൃതിയും,
മിഴിവോടെ നില്പ്പൂ നിന്‍മുഖമെന്നില്‍
എന്നരികേ,എന്‍നിഴലായി എപ്പോഴും,
അറിയുന്നു നീയിന്നുണ്ടെന്‍ ഹൃദയതാളങ്ങളില്‍
ആരോരുമറിയാത്ത ഗന്ധര്‍വനോ നീ?

Soji Das


up
0
dowm

രചിച്ചത്:
തീയതി:08-02-2018 09:28:32 PM
Added by :Soji Das
വീക്ഷണം:280
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me