കനകകലാധര ... - തത്ത്വചിന്തകവിതകള്‍

കനകകലാധര ... 

കനകകലാധര ശൈലം,പ്രേമ-
വിധുമുഖിയുണരുന്ന നേരം
വെയിൽച്ചിലമ്പഴിയുന്നു മൂകം
രാവിൻ ഇരുൾമിഴിയെഴുതുന്നു വാനം...

ധ്വനിതരമുകിലിൻ ശബരികകൊട്ടി-
ത്തമിയിൽ നിരനൃത്തമാടുന്ന ധാര
പൊടിമൺ കന്യകയുരുളുന്ന വനിക;
ജലകണമണിയുമ്പോൾ വനിത...

പുലർത്തിരി തെളിയുമ്പോൾ ലസിക
വയ്യോൻ വലംവെച്ചു വരുമ്പോൾ വലജ
തുഷാരപ്പീലികൾ വിടരുന്ന നാസിക
അവൾ ശൃംഗാരവദനത്തിൽ ജലജ...

സുസ്മിത സുന്ദരപുഷ്പിണിയാകും
സൗഭാഗ്യമേകുവാൻ പൗർണ്ണമിയാകും
ശങ്കരശൈലത്തിന്നരുണിമ നിറയും
അഴകിൻ സഖിയേ പ്രഭാമയിയേ...


up
0
dowm

രചിച്ചത്:സജിത്
തീയതി:09-02-2018 04:20:20 AM
Added by :Soumya
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :