ഓർമ്മയാണെൻ ശാപവും ; പിന്നെയോ?...... - തത്ത്വചിന്തകവിതകള്‍

ഓർമ്മയാണെൻ ശാപവും ; പിന്നെയോ?...... 

ഓർമ്മയാണെൻ ശാപവും ; പിന്നെയോ?......


ജീവിതം... ഒരു മനുഷ്യന്റെ
അത്യുജ്ജ്വല സമ്പാദ്യം ;
നന്മയുണ്ടതിൽ... തിന്മയും ;
ഏറെയേതെന്നു തൂക്കിനോക്കാൻ
അളവുകോലും കിട്ടിയില്ല.

നന്മ ഞാനേറെ ചെയ്തു...
തിരിഞ്ഞു നോക്കി ഞാൻ ,
കിട്ടിയതതിലേറെ നന്മ ;
നന്മയാണോ അതെന്നു മനസ് ചോദിക്കവേ -
തിന്മയാണതെന്നു മനസുതന്നെ പറഞ്ഞീടുന്നു.

ഒക്കെയും ഓർത്തുനോക്കീടുമ്പോൾ ,
ഭ്രാന്തു പിടിച്ചീടുന്നു ; തല പൊട്ടീടുന്നു ;
ഓർമ്മകൾ .... വട്ടം കറക്കുന്ന നെട്ടോട്ടങ്ങൾ .
ഓർമ്മയാണെന്റെ ശാപവും ; പിന്നെയോ....
പിന്നെ.... പിന്നെ ഒരനുഗ്രഹവും...


up
0
dowm

രചിച്ചത്:ശാലിനി എൻ എസ്
തീയതി:12-02-2018 11:08:19 AM
Added by :SALINI
വീക്ഷണം:98
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me