സീത പറയുന്നു...
ഹേ രാമ......
ഒരു ചരടാൽ കെട്ടിയുറപ്പിച്ച ബന്ധം
നിന്നെ എന്നിലേക്കർപ്പിച്ച ഗുണബന്ധം...
സ്വപ്നങ്ങളാൽ അന്നു കൂടൊരുക്കി ഞാൻ
കൂട്ടിൽ ഇളം കുരുന്നുകൾ ഉടലെടുക്കവേ,
കനവുകൾ ഏറെ കണ്ടു ഞാൻ!
എരിച്ചടക്കിയില്ലേ ഇന്നു നീയാ സ്വപ്നമെല്ലാം....??
ഓർക്കുവാൻ ഏറെയുണ്ടെന്നാലും
ഓർമിക്കുവാൻ വയ്യിനി ഒന്നും...
ഇളം മനസുകൾ വേദനിച്ചാലോ
മാൻ മിഴികൾ നനഞ്ഞാലോ
നിന്റെ ശരമേറ്റു മുറിഞ്ഞ കുരുന്നുകൾ...
നാളയുടെ നന്മയായി വളർത്തും ഞാനവരെ
ഹേ രാമ ......
മറക്കുന്നു ഞാൻ....
Not connected : |