ഇടവേള  - തത്ത്വചിന്തകവിതകള്‍

ഇടവേള  

പ്രഭാതം മുതൽ പ്രദോഷം വരെ
എരിഞ്ഞടങ്ങുന്ന ദുഖങ്ങളുമായ്
സഫലമാകാത്ത കാര്യങ്ങളോർത്തു-
നിരാശയിലകപ്പെടുന്നതിനിടയിൽ
സഫലമാകുന്ന കൊച്ചു കാര്യങ്ങൾ
ഇടാക്കിടക്കാശ്വാസം തരും
നിരന്തരം കൂട്ടിവയ്ക്കുന്ന
നിരാശക്കൊരിടവേളയായ്.
മുരടിപ്പിന്റെ നീണ്ട വർഷങ്ങൾ
ഒരു നിമിഷം കടം കഥയാകും വരെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-02-2018 04:17:18 PM
Added by :Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :