കുഞ്ഞോളങ്ങളിൽ... - ഇതരഎഴുത്തുകള്‍

കുഞ്ഞോളങ്ങളിൽ... 

കുഞ്ഞോളങ്ങളിലാടി രസിക്കും
പെരുന്നാളമ്പിളിയേ...
ചന്ദനനിറവും മെയ്യിലണിഞ്ഞി-
ട്ടൊരുങ്ങാനെന്തെടിയേ...

അജ്ഞനമെഴുതുമൊരവനിയി-
ലൊരുനാൾ പഞ്ചമിയായവളേ...
മംഗളമധുര സരിഗമപലകുറി-
പാരിൽ പതിയെപ്പാടിനടപ്പവളേ...

മൊട്ടുവിടർന്നാ പൊന്നരളിപ്പൂ
പരിഭവമോതിയതെന്തെടിയേ...
തെരുതെരെ ചിമ്മുംമാൻമിഴി-
യുലകിൽ തേടുവതെന്തഴകേ...

പൊൻമയിൽപ്പീലികൾ ചൂടുമാ
കണ്ണനെ ഒരുപിടിയൂട്ടാനോ?
അഞ്ചിതൾ വിടരുന്നാമ്പലിനരി-
കിൽ ചേർന്നു മയങ്ങാനോ ?


up
0
dowm

രചിച്ചത്:സജിത്
തീയതി:25-02-2018 02:41:02 AM
Added by :Soumya
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me