പിഴ
നിലാവില്ലാത്ത രാത്രിയില്‍
ഇരുട്ട് പുതച്ച വീഥിയില്‍
ഇരുളിന്റെ മറപറ്റി
ലഹരിയുടെ ഉന്മാദത്തില്‍
നോട്ടുകെട്ടുകള്‍ തിളക്കം കൂട്ടിയ
വടിവാളിന്റെ മൂര്‍ച്ചയേറിയ
വക്കുകളെ താലോലിച്ചു
രക്തകറപുരണ്ട ഇരുമ്പിന്റെ
ഗന്ധം പകര്‍ന്ന ലഹരിയില്‍
ഇരയെ തേടി അയാളിരിന്നു,
തലവന്‍റെ ആജ്ഞ കേട്ട്
ഇരക്കുമുന്നില്‍ ചാടിവീണ്
നിമിഷങ്ങള്‍ക്കകം
യാത്രയാക്കിയതൊരു മനുഷ്യ ജന്മം,
തെറിച്ചു വീണ രക്തത്തുള്ളികള്‍ തുടച്ചു
തിരികെ പോരുമ്പോള്‍
തന്റെ ജന്മത്തെ പഴിച്ചു
കൊല്ലനെ ശപിച്ചു
വടിവാള്‍ ഒരിടത്തൊതുങ്ങി ....
Not connected : |