കൂട്ടുകാരൻ  - തത്ത്വചിന്തകവിതകള്‍

കൂട്ടുകാരൻ  

കൂട്ടുകാരൻ

കൂട്ടുകാരൻ....അവനെൻ കൂട്ടുകാരൻ;
ആരാണെന്റെ കൂട്ടുകാരൻ...ആരാണ് നിന്റെ കൂട്ടുകാരൻ....
വിശപ്പെന്റെ കൂട്ടുകാരൻ......കശാപ്പു നിന്റെ കൂട്ടുകാരൻ....
വിശപ്പുള്ളോൻ എൻ പ്രിയ തോഴൻ...
നിനക്കവൻ വെറുമൊരു പാഴ്‌ജന്മം ;

ജനിച്ചപ്പോൾ നീ കരഞ്ഞു.......വിശന്നു വലഞ്ഞു നീ കരഞ്ഞു....
ചെറുപ്പത്തിൽ നീ കട്ടു.....അമ്മയുണ്ടാക്കിയ വിഭവങ്ങൾ.....
അതു കഴിച്ചു വിശപ്പുമാറ്റി ,തടിമിടുക്കും കൊഴുപ്പുമായി;
വിശന്നു വലയുന്ന ചുള്ളിക്കമ്പുകൾ പോലുള്ള മനുഷ്യരെ
കാണാൻ കണ്ണില്ലാതായി.......അവർക്കു വേണ്ടി വിളമ്പാൻ കൈയില്ലാതായി;

തള്ളാനും കണ്ണുരുട്ടാനും മാത്രം നീ പടിക്കവേ .....
മറന്നുവോ നീ നിന്റെ ഭൂതകാലം.....
മറന്നോ നിന്നെ നീയാക്കിയ ഭൂതകാലം.
എങ്ങനെ കഴിയുന്നു മർത്യാ.......നിനക്കുമാത്രം ....
നിന്റെ ഉയിരിന്റെ ഉയിരായ .....കരളിന്റെ കരാളായ.....
കൂടപ്പിറപ്പിന്റെ നിർദ്ദയം......അടിച്ചു വീഴ്ത്താൻ.....
കുഴിച്ചു മൂടാൻ.......വലിച്ചെറിയാൻ.......

വിശപ്പിനാൽ ഓടിയടുക്കുന്ന വന്യമൃഗത്തിനു പോലുമുണ്ടാകും
കരളലിയുന്നൊരു സ്നേഹവും ......ദയ തുടിക്കുന്നൊരു ഹൃദയവും....
മനുഷ്യാ നിന്നെ ഞാൻ വിളിക്കട്ടെയോ ക്രൂരമൃഗമെന്ന് ....
വേണ്ട ....അത് വേണ്ട ....അതിനുപോലും അർഹനല്ല നീ;
വിളിക്കുന്നു ഞാൻ വന്യമാം മൃഗത്തിനെ സ്നേഹപൂർവ്വം -
മനുഷ്യനെന്നു ....പ്രിയമിത്രമെന്ന് ;
സ്നേഹമാം ഭാഷയിൽ തലോടുന്നു ഞാൻ എൻ്റെ ആ കൂട്ടുകാരനെ......


up
0
dowm

രചിച്ചത്:ശാലിനി എൻ എസ്
തീയതി:25-02-2018 12:06:02 PM
Added by :SALINI
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :