ഓർത്തിരിപ്പൂ ......... - മലയാളകവിതകള്‍

ഓർത്തിരിപ്പൂ ......... 

നിനവിലുണ്ടതിബഹുലമാംവിക്രിയകൾതൻപ്രസരണം
നിനച്ചിരിക്കാതെമാടിവിളിക്കുമാസ്മരണകൾവിറങ്ങലിച്ചും
ഉത്കണ്ഠയിലുതിരുന്നുപരിപ്ലവങ്ങൾക്കതീതമായുറയുന്ന
ഉണർത്തുപാട്ടുപോൽ മുഖരിതമാം കോലാഹലങ്ങൾ
നാൽക്കാലിയെപോലുമവശനാക്കുന്ന നിൻചെയ്തികൾ
നിശ്ശബ്ദമാം നെടുവീർപ്പിനടിത്തറപാകുമ്പോഴറിയുന്നുയെങ്ങോ
നീകുരുതിയർപ്പിച്ചജീവന്റെവില ചേരിതിരിഞ്ഞുണർന്നെന്ന്
നിർജീവമാണോനിന്നസ്ഥികളോരൊചെയ്തിയിലുംമനമേ
ഉമ്മറത്തെത്തുന്നദേഹിയിലാവയവക്കുറവ്നിഴലിക്കാതിരിക്കാൻ ഉജ്ജ്വലമാംപട്ട് വിതാനവും പുഷ്പവൃഷ്ടിയും മുദ്രാവാക്യവും
നഷ്ടമെന്നുമെൻ കുടുംബത്തിനതിസഹനീയത്തിനടിമയാക്കി
നാൾക്കുനാലിതിനോരന്ത്യമുണ്ടെന്നുനേർച്ചനേർന്നിറങ്ങുന്ന
അർച്ചനകളപ്രാപ്യമായമാറുംവിധം രോദ്ദനങ്ങൾ മാറ്റൊലിക്കുമ്പോൾ
അവ്യകതമാംമാന്യന്റെ രൂപവുംഭാവവും ചെയ്തിയുംമനന്തമായ്
അഹന്തയുടെമടിത്തട്ടിൽ നിവർന്നിരിക്കുമ്പോൾ പുഞ്ചിരിയോടെ
അപൂർണ്ണമാംവിധംപലമുഖങ്ങളരുതേയെന്നുകെഞ്ചുന്നൊരോർമ്മ
ഗുരുശിഷ്യബന്ധത്തിനാഴമറിയാതെകാപാലികനായൊരുചേഷടകൾ
വിറങ്ങലിച്ചദേഹത്തെകണ്ടുമനോനിലയകന്നുപോയചെറുകിടാങ്ങൾ
അക്ഷരങ്ങളേറെപഠിക്കുവാനുണ്ടെന്നറിയുമെങ്കിലുമാഭയമുണരുന്നു
വരുമോ പിശാചുക്കൾ മനുഷ്യന്റെ രൂപത്തിൽ കൊലച്ചിരിയുമായ്
ഓർമയാണിന്നുമോരോദിനവുംരോദനവും നിറകാഴ്ചപോൽ ....;


up
0
dowm

രചിച്ചത്:സുമിഷ സജിലാൽ മരുതൂർ
തീയതി:25-02-2018 03:49:10 PM
Added by :സുമിഷ സജിലാൽ മരുതൂ
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me