വരൂ നമുക്ക് പ്രണയിക്കാം  - മലയാളകവിതകള്‍

വരൂ നമുക്ക് പ്രണയിക്കാം  

നമുക്ക് പ്രണയിക്കണം

ശിലായുഗത്തേക്ക് തിരിച്ചു നടക്കാം

കുറിയും കൊന്തയും തൊപ്പിയുമഴിച്ച്

നഗ്നരാവണം



അരിച്ചിറങ്ങും സൂര്യവെളിച്ചത്തിൽ

എന്നെ നീ കാണണം

ചുവന്ന കണ്ണുകളെ

ഇലപ്പടർപ്പാൽ മൂടണം



ചെവി കൂർപ്പിക്കണം

മുരൾച്ചകൾ കേൾക്കണം

അട്ടഹാസങ്ങളെ

പെരുമ്പറ മുഴക്കിയലിയിക്കണം



കാടിൻ നിറങ്ങൾ

നെഞ്ചിലേറ്റണം

മിഴികളിൽ

വന്യത തിളങ്ങണം



പിറകിലമ്പുകൾ

കഴുത്തു നോക്കി കുതിക്കും

ഒളിയമ്പുകളെയെന്നും

കരുതിയിരിക്കണം



വരൂ

ഈ വടവൃക്ഷച്ചോട്ടിലിരുന്ന്

അതിരില്ലാതെ

നമുക്ക് പ്രണയിക്കാം


up
1
dowm

രചിച്ചത്:NayanaBaiju
തീയതി:27-02-2018 04:57:15 PM
Added by :നയനബൈജു
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :