കാലം - ഇതരഎഴുത്തുകള്‍

കാലം 

മണിക്കൂറിന്റെ മഞ്ഞപ്പുള്ളിയാൽ
ചുട്ടിയണിയിച്ച്,,

മിനുറ്റുകോലാൽ കുത്തുംകൊടുത്ത്

സെക്കന്റ് ചാട്ടകൊണ്ട് തല്ലിത്തല്ലി

സമയംനാടുകടത്തിയ കാലത്തിനെ

എനിക്കിന്നു തിരിച്ചുവിളിക്കണം...



ആശകളുടെ മലമുകളിലേക്ക്

നിസ്സഹായതയെ ഉന്തിക്കയറ്റിയിട്ട്

മരണത്തിലേക്കൊരു

ജീവനെ ഉരുട്ടിവിട്ടവനാണെന്ന്

അവനോട് ഉറക്കെപ്പറയണം...



ഒരോതുടം കണ്ണീരുതുള്ളിതൂകി

ഉണർവിലെ ഉറക്കപ്പറമ്പിലെ

കനവിന്റെ കാണാക്കണ്ണിലെ

കനിവിളഞ്ഞിട്ടും ഞെട്ടടർത്താത്ത

കാലത്തിന്റെ കരണക്കുറ്റിനോക്കി

എനിക്കിന്നൊരെണ്ണം പൊട്ടിക്കണം..!


up
0
dowm

രചിച്ചത്:സജിത്
തീയതി:27-02-2018 05:31:57 PM
Added by :Soumya
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me