പ്രണയയാത്ര.! - തത്ത്വചിന്തകവിതകള്‍

പ്രണയയാത്ര.! 

തിക്കിത്തിരക്കുന്ന
ദിവസങ്ങൾക്കിടയിലൂടെ
ടിക്കറ്റ്സ് ടിക്കറ്റ്സ് എന്നും
പറഞ്ഞ് നൂഴ്ന്നുവന്ന സ്വപ്നം
അവളോട് ചോദിച്ചു.
"എങ്ങോട്ടാണ്.?"

പിൻനിലാവിന്റെ പുറംവാതിലിൽ
ചാരിനിന്ന പാൽപ്പുഞ്ചിരിയെ
ഏറുകണ്ണിട്ടു തിരിഞ്ഞുനോക്കി
മനോഹരമായ മന്ദഹാസത്തോടെ
അവൾ മറുപടി കൊടുത്തു,

"പുറകിലാളുണ്ട്.."

അവളെയാന്നു നോക്കിപ്പിന്തിരിഞ്ഞു
പോയപൂങ്കിനാവ് അല്പസമയത്തിന്
ശേഷം തിരികെ വന്നിട്ട് പറഞ്ഞു..

"പുറകിലൊന്നും ആരൂല്ലപെണ്ണേ.
നിനക്കെങ്ങോട്ടാണ് പോകേണ്ടത്?"

"ആരുമില്ലെന്നോ?
അവന്റെ ചുണ്ടുകളുടെ
അത്താണിയിൽ ചുംബനമിറക്കി
മൂകതയുടെ മൂരിനിവർന്ന ഞാനിനി
ജീവിതത്തിലേക്കാണ്.."

''ഓ.. അങ്ങോട്ടേക്കിത് പോവില്ല.
നീ ഇവിടിറങ്ങിക്കോളൂ..."
ഓർമ്മയുടെ കാത്തിരിപ്പുകേന്ദ്രത്തിൽ
ഈ യാത്രയയുമവസാനിക്കും.."

വേപുഥുവിന്റെ വിറയൽ
ഒറ്റമണിയടിയടിച്ചു നിർത്തിയ
പ്രണയത്തിൽ നിന്നും അന്നാ
ഇരുളിലെ പെരുവഴിയിൽ രാവിന്റെ
അന്ത്യമറിയിച്ച് കാലൻകൂവിയ
കിളികളെ സാക്ഷിയാക്കി
നിലാവിന്റെ നിറവയറും പേറി
അവളെവിടെയാവും
ഇറക്കിവിടപ്പെട്ടിട്ടുണ്ടാവുക.?


up
0
dowm

രചിച്ചത്:സജിത്.
തീയതി:28-02-2018 12:54:28 AM
Added by :Soumya
വീക്ഷണം:142
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :