അന്തിത്തിരി...       
    അന്തിത്തിരി വെച്ചിട്ടകലുന്നമുകിലേ
 അന്നാട്ടിലത്താഴപ്പട്ടിണിക്കാരുണ്ടോ ?
 ആകാശക്കൊട്ടാര പടിപ്പുര മുന്നിലെ
 വിശന്നീടും വയറിന്നു ചോറുണ്ടോ ?
 
 ചിതറിക്കിടക്കുമാ തിളങ്ങിടും താരകൾ 
 നിൻതറവാട്ടിലെ നെന്മണിയോ?
 ചെറുമന്റെ ചങ്കിലുരുളുമാപെണ്ണിന്റെ 
 ചൂടിൽ നാഴിയരിയിട്ടു നീ വെയ്ക്കാമോ?
 
 എരിച്ചിലെരിഞ്ഞൊഴുകുന്ന കണ്മുന്നിൽ
 ഒരുതവിച്ചോറു നീ വിളമ്പാമോ ?
 ചാഞ്ഞുറങ്ങാനായിട്ടലയുന്ന തെന്നലേ
 ഇന്നൊരുവട്ടം നിറയുംമിഴിയിലെ നനവകറ്റൂ..
 
 പതിരില്ലാ പാട്ടുകൾ പാടുന്നചന്ദ്രികേ
 അരവയർ മയങ്ങാനായിട്ടൊന്നു പാടൂ..
 പയിപ്പിന്റെ പൂമൊട്ടുകൾ വിടരുമ്പോൾ
 പ്രപഞ്ചമേ,,,പിച്ചിയെടുത്തിട്ടാ
 ദൈവത്തെയൊന്നു നീ ചൂടിക്കാമോ?
      
       
            
      
  Not connected :    |