വലയം
കാന്തികവലയത്തിനപ്പുറംതീർക്കു-
മോരോമൗനത്തിലുംവലിഞ്ഞുമുറുകു-
മെന്നസ്ഥിയേതഴുകിയിറങ്ങുന്നതെന്തോ-
യതിവിശേഷമതുചൊല്ലിയാലവർണ്ണനീയം ;
അസഹനീയമായുൾവിളികാതുകൾക്കു -
മത്തായിമാറുമൊരോർമയിൽമുടിയിഴവലി
ച്ചിറുക്കുമ്പോഴറിയാതെവലിയുന്നതെൻശിര.
ശ്വാസഗതിയേറ്റിതീർക്കുമാലിംഗനത്തിലറി-യുന്നകരവിരുതുകളതിപൂര്ണമാമിച്ചയുടെ
വര്ഷമായിറങ്ങുമ്പോളീറനാവുന്നതിവിടെ
നിന്നുമിനീരിലലിയുന്നരുചിയെൻരസമു
കുളങ്ങളിലൂർന്നിറങ്ങുമ്പോൾനിദ്രവിട്ട
പൂർണമാംചേഷ്ടതൻനിദ്രയിലാഴുനിന്ന
രികിലെത്തികൂട്ടിരിക്കുമ്പോഴറിയുന്നു
നീയെന്നസത്യംഞാനായിരുന്നെന്നുവലയമേ ;
Not connected : |