ഞാൻ മാത്രം
വരൂ , ഇവിടെ ജനാധിപത്യമാണ്
പൊതുമുതൽ വീതിക്കാം
വോട്ടുകൾ വീതിക്കാം
ജാതികളെ വീതിക്കാം
മതങ്ങളെ വീതിക്കാം
നേതാക്കളെ വിലക്കുവാങ്ങാം
മഹാത്മാക്കളെ സ്വന്തമാക്കാം
കോടികൾ മുടക്കിയാൽ കോടികൾ കൊയ്യാം
കടന്നൽ കൂടുപൊട്ടിക്കാം
ഞാൻ മാത്ര മടുത്ത ദശാബ്ദത്തിലും
മറ്റാരുമില്ലീ നാട്ടിൽ പ്രതിഭയായ്
മുദ്രാവാക്യമേറ്റു പാടൂ
മാധ്യമവും ചന്തകളും കുത്തകയാക്കാം
എന്നെ കുടിയിരുത്തൂ
നമ്മുടെ നന്മക്കായി
ഞാനെന്ന മഹാമനുഷ്യൻ നീണാൾ വാഴട്ടെ!
Not connected : |