കിലുക്കം
പതിനാറുകാരിയുടെ പാദസരം കിലുങ്ങി
പതിനേഴുകാരൻ മധുരത്തിൽ പകച്ചു നിന്നു
പൊട്ടിവിടർന്ന പുഞ്ചിരിയിൽ അവളൊന്നു കുണുങ്ങി
പൊന്നിൻ കിനാവിലവരുടെ ഹൃദയമിടഞ്ഞു
ഹൃദയത്തിൽ വിരിഞ്ഞ സ്വപ്ന പുഷ്പങ്ങൾ വാചാലമാകാൻ
ഹൃസ്വമായവരിരുവരും ചുണ്ടുകൾ ചലിപ്പിച്ചു
അവരുടെ മുഖഭാവം കുഴഞ്ഞാടിയ -
അഭിനിവേശം അനുഭവമായി
അനുഭവമായി,അനശ്വരമായി
അങ്ങനെയവർ പ്രേമപരവശരായി.
Not connected : |