വനിതാദിനം  - തത്ത്വചിന്തകവിതകള്‍

വനിതാദിനം  

ദൈവങ്ങളെല്ലാം ആണുങ്ങളായിരുന്നു
വേട്ടക്കാരനെ ആരാധിക്കുന്ന
പെണ്ണിന്റെ ഭക്തിയും ഭയവും
അവകാശങ്ങളെ തിരിച്ചറിയാതെ.
സ്ത്രീ ശക്തിയുടെ അന്ധകാരം മാറാതെ
പഴയസംസ്കാരത്തിന്റെ ചുവടുവച്
പുരുഷാധിപത്യത്തിനു മറയായ്
സ്ത്രീ തന്നെ യൊളിപ്പിച്ചിരിക്കുന്നു .
കുടുംബത്തിനുള്ളിൽ നട്ടംതിരിയുന്ന
വിശ്വാസങ്ങൾ പുറത്തേക്കെടുക്കാതെ
സഹസ്രാബ്ധങ്ങളായി നിലനിൽക്കുന്ന
സ്ത്രീ പീഡനംപുതിയ സങ്കടങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-03-2018 08:12:32 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :