നിത്യവും നീയാ  - മലയാളകവിതകള്‍

നിത്യവും നീയാ  

എനിക്കുതോന്നിയൊരിഷ്ടമാ-
സാമീപ്യമെന്നിലുള്ളതെല്ലാംനിന്നി-
ലുണ്ടെന്നുതോന്നലിലുണർന്നു-
വന്ന ജീവവായു നിൻ ശ്വാസോച്ഛാസ-
ത്തിലൂടെ നീയറിയാതെ ഞാനെടുത്തു !

കാമഭ്രാന്തല്ലപ്രണയവുമല്ലയടുത്തറി-
യാനൊരിഷ്ടമതുനിന്നിൽനിറച്ചതൊരു വികാരമോവിചാരമോയറിയില്ല ,
പറയുവാനെനിക്കൊന്നുമില്ലയെങ്കിലും കേൾക്കുവാനിഷ്ടമേറെയറിയാത്ത
നിൻസ്വരവുമൊപ്പമാനിശ്വാസവും ;

ഉറങ്ങല്ലെന്നുചൊല്ലിയനാൾകാത്തിരുന്ന-
നിശയുടെ മൗനമാർജ്ജിച്ചിന്നുമൗനത്തി-
ളൂഴിയിടുമ്പോളറിയുന്നുനീതനിച്ചായെന്ന തോന്നലിൽക്രോധത്തിൻതീയാളുന്നത്
വെറുതെയെങ്കിലുമാചിന്തതൻവഴിമാറ്റുവാ
നയടിയറവെയ്ക്കുന്നചേഷ്ടകൾ !

അറിയുന്നുമൗനമേപറയാതറിയണ-
മെന്നപൊടിമീശയുടെ പൗരുഷം .....
തേടുന്നുണ്ടിന്നുഞാനില്ലാത്തനിമിഷമേ-
തെന്നുമെന്നിൽനീയില്ലായെന്നുറക്കേ-
യോതുന്നവഗണനയിലുമന്ദമായി,
സുസ്മേരവദനമായ്നെഞ്ചോടുചേർ-
-ത്തുറക്കുന്നയെൻശാഠ്യങ്ങളെ;

നന്ദിയോതുന്നുകണ്ടയാനിമിഷവും
നിനച്ചിരിക്കാതൊരുനാൾവന്നയോർമയും
നിനവിലെന്നുമെൻനിഴലിനൊപ്പമി-
രിക്കട്ടെനീയെൻജീവനിൽ നിത്യവും !


up
0
dowm

രചിച്ചത്:സുമിഷ സജിലാൽ മരുതൂർ
തീയതി:08-03-2018 07:25:06 PM
Added by :സുമിഷ സജിലാൽ മരുതൂ
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me