ലഹരി  - തത്ത്വചിന്തകവിതകള്‍

ലഹരി  

മാനസസരോവരം പ്രേമ സാന്ദ്രമായി
പ്രണയസാഗരമായി
ഇണപിരിയാത്ത രണ്ടരയന്നങ്ങൾ
നീന്തിനടന്നു.
നീലനിലാവിൽ പൂർണ ചന്ദ്രൻ വിതച്ച
വെള്ളിരേഖകൾ
നക്ഷത്രങ്ങളെ നിഷ്പ്രഭമാക്കിയെങ്കിലും
മാലാഖമാരെപോലെ ഒളിച്ചുനോക്കി.
ഹൃദയങ്ങൾ പറയുന്ന ലയനമവർ തഴുകി
യവരാനന്ദ ലഹരിയിലാറാടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-03-2018 03:56:54 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :