നില്പൂ  - മലയാളകവിതകള്‍

നില്പൂ  

നില്പുവതാഗമനത്തിനായി -
ടറുമാശ്വാസഗതിയുടെ കേളിയി
ലിടനെഞ്ചു പിടയുന്നതറിയുന്നു
ഉത്ക്കണ്ടയേറിയുതിരുവാൻ തു -
നിഞ്ഞിറങ്ങുന്ന ശ്വാസമേ നിൽക്ക -
സ്പഷ്ടമായുള്ളോരെന് തേങ്ങലിൽ പ്ര -
ത്യക്ഷമായിത്തുടങ്ങിയോരാപലക്ഷണം
ബലഹീനമാക്കുന്നുവോയെൻദേഹിയെ.
അശരീരിയായി വന്നൊരാശംസയിൽ ...
അനുകമ്പയോടെതിരായിനിൽക്കുമാ
അവഗണനയുടെ പുച്ഛമോ ..
അതിരില്ല അളവുകോലില്ല
അചഞ്ചലമി-ഭാവമുതകുന്നൊരാദരവ്
അർത്ഥ ശൂന്യമായി .....
ദാഹമറിഞ്ഞവരോടുന്നൊരോട്ടം
ദാഹമില്ലാത്തവർക്കുപരിപ്ലവം
ഭിക്ഷാംദേഹിയായ്ഭാരിച്ചകടമയി-
ലതുചോദിച്ചതൊരു നിമിത്തമായി
മറവിയൊരനുഗ്രഹവുമെങ്കിൽ
മറയാതിരിക്കാൻ ...
മാഞ്ഞുപോവാതിരിക്കാൻ ...
.മറയായി നിൽക്കുവാൻ ....
മഞ്ഞുപോലുരുകുവാൻ .....
മനമറിഞ്ഞൊന്ന് .....
മാറിനില്‌കാം ;
അകലുന്നൊരാകാഴ്ചപോൽ ...
അകലുവാനുതകുന്ന യാത്രയിൽ
അസ്പഷ്ടമായ് കണ്മുന്നിൽ തീരുവാൻ
ആർത്തിയോടൊരുപന്ഥാവിൽനിൽപ്പൂ !


up
0
dowm

രചിച്ചത്:സുമിഷ സജിലാൽ മരുതൂർ
തീയതി:08-03-2018 03:50:37 PM
Added by :സുമിഷ സജിലാൽ മരുതൂ
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me