വിധിയുടെ വിളയാട്ടങ്ങൾ.
ഉറങ്ങാൻകഴിയുന്നില്ലൊരു രാവിൽ പോലും. ഉരിയാടാനാവുന്നില്ലൊരു വാക്കു പോലും.
എന്ന് എന്റെ മിഴിനീർ ഒരു പേമാരി പെയ്തിറങ്ങുന്നതു പോലെ.
എന്നുള്ളിലുള്ളൊരു ജീവകണമേ നീ എന്ന് എങ്ങോട്ടോ മറഞ്ഞുപോയി.
നിനക്കായ് തീർത്തൊരു പൊന്നരഞ്ഞാണം നോക്കി നിന്റെ അച്ഛൻ ഇന്നു വിതുമ്പുന്നു.
ഇന്നു പുഴകളും പൂക്കളും പൂമ്പാറ്റയും എങ്ങോട്ടോ മറഞ്ഞുപോയി.
ഇന്ന് ഈ ലോകത്തിൽ എനിക്കു സ്വന്തമായി ഉള്ളതു കണ്ണു നീർ മാത്രം.
കരയാൻ മാത്രമേ ഇന്നെനിക്ക് ആവുന്നുള്ളൂ ഇതു ഇന്നു എന്റെ വിധി.
ഇതു എല്ലാം വിധിയുടെ വിളയാട്ടങ്ങൾ.
Greeshma manu
Not connected : |