മാറുന്ന സങ്കൽപം
സ്വപ്നസഞ്ചാരത്തിൽ
മായാപ്രപഞ്ചം സൃഷ്ടിച്ചു-
കിനാവുകണ്ടവനെ
എങ്ങനെയോ മറക്കണ്ട-
വിഷാദരംഗത്തിൽ
നിരാശയിലവളുടെ
പതറുന്ന ജീവിതം
പിടിച്ചു നിർത്താനൊരു
മാനസാന്തരവുമായ്.
ഭൂമിയും ആകാശവും
തുണയായി മനസ്സും
ഹൃദയവും ഒരുമിക്കു-
ന്നിത്തിരി സാന്ത്വനത്തിനായ്.
ഇന്നലത്തെ പ്രേമ സങ്കൽപ്പങ്ങൾ
ഇന്നൊരു കടം കഥയായ്
തമാശയായ് ചുടുകണ്ണീരിൽ.
Not connected : |