പറയാൻ മറന്ന .. - പ്രണയകവിതകള്‍

പറയാൻ മറന്ന .. 

പറയാൻ മറന്ന എൻ മനസ്സിന്റെ മൊഴി ഇന്നു മനതാരിലാകെ അനുരാഗം വിടർത്തുന്നു
പറയാനിന്നു എന്നുള്ളിലുള്ളതെല്ലാം ഒരു തിരയായ് പതഞ്ഞു പൊങ്ങവെ

പലനാളായി കാത്തു വച്ചതെല്ലാം പാതി അടർന്നു പോയിന്നു
പല വട്ടം ചിന്തിച്ചിട്ടും പാടെ മറന്നു പോയിന്നു ഒരു കുഞ്ഞു പക്ഷിയായ് പറന്നു പോയിന്നു

കരയാൻ വിതുമ്പുന്ന നിൻ കണ്ണിൽ ഇന്നൊരു കനൽനാളം കണ്ടു തളർന്നു ഞാൻ
പറയാതെ നീ അകന്നെന്നാലും പടവുകൾ താണ്ടി എത്തും ഞാൻ

പാടാൻ കൊതിച്ചൊരു പാട്ടിന്റെ ഈണം എൻ ചുണ്ടിലാകെ തങ്ങി നിൽക്കവെ
ഇടറുന്ന വാക്കിലും പിടയുന്ന നോക്കിലും അലയടിക്കുന്ന പ്രണയം
പറയാതെ നമ്മൾ പറയുന്ന പ്രണയം

Greeshmamanu


up
0
dowm

രചിച്ചത്:Greeshma manu
തീയതി:30-03-2018 04:21:02 PM
Added by :ANJUMOL
വീക്ഷണം:484
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :