രാവ് എത്ര സുന്ദരിയാണ്! (????) - മലയാളകവിതകള്‍

രാവ് എത്ര സുന്ദരിയാണ്! (????) 

പുരുഷാ,നീയെത്ര ഭാഗ്യവാന്‍!
പരുഷ യാത്രകളുടെ രാത്രികളില്‍
മനോഹര സ്വപ്നങ്ങളുടെയകമ്പടിയില്‍
നീ സുഖമായുറങ്ങുന്നു!
നിനക്കാരെ ഭയക്കണം?
നിന്റെ നിദ്രയ്ക്കു ഭംഗം വരുത്താന്‍,
നിന്റെ മാനം കവര്‍ന്നെടുക്കാന്‍,
ആരും വരില്ലെന്ന് നിനക്കറിയാം!!

എനിക്കോ,ഉറങ്ങാതെ,
രാവിനു കൂട്ടിരിക്കണം
അടയാന്‍ വെമ്പുന്ന മിഴികളെ
തുറന്നു പിടിച്ചങ്ങനെയിരിക്കണം;
കഴുകന്‍ മിഴികളെന്നെ വിഴുങ്ങാതിരിക്കാന്‍!
കാമാര്‍ത്തമായ കരങ്ങളെന്നെ
കഴുത്തുഞെരിച്ചു കൊല്ലാതിരിക്കാന്‍!

താഴ്വരകളിലൂടെ,
വയലേലകള്‍ക്കരികിലൂടെ,
പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ,
ട്രെയിന്‍ കുതിച്ചു പായുമ്പോള്‍
നിനക്കത് സുന്ദരമായ
താരാട്ടുപാട്ടാകുന്നു
റെയില്‍ ചക്രങ്ങളുരുളുന്നത്,
രാവിന്‍റെ വശ്യതയില്‍
നിനക്ക് സംഗീതമാകുന്നു!
എനിക്കത് നിലവിളിയാകുന്നു!
രാവിന്‍റെ മറവില്‍,
റെയില്‍ പാളങ്ങളുടെ 'സുരക്ഷിതത്വത്തില്‍'
നീ പിച്ചിച്ചീന്തിയ സ്ത്രീത്വത്തിന്റെ
അടങ്ങാത്ത തേങ്ങലാകുന്നു!!!


up
0
dowm

രചിച്ചത്:നജ്ദ
തീയതി:29-05-2012 07:38:03 PM
Added by :Najda Raihan
വീക്ഷണം:307
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


john
2012-05-31

1) ചിന്തകളാണ് മനുഷ്യന്റെ അകത്തെ മനുഷ്യനെ ഉണര്തുനടു............. ഈ കവിതാ എന്നെ ചിന്തിക്കാന്‍ പ്രരിപികുന്നു .........................

Mujeebur
2012-07-31

2) യഥാര്‍ഥത്തില്‍ സ്ത്രീയുടെ മാനംകാത്ത് ഉറക്കമിലചിരിക്കുന്നതാര് ? പുരുഷന്‍ എന്ന സുന്ദരന്‍! അവന്‍ എത്ര സുന്തരനാണ്!


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me