പ്രണയ വിപ്ലവം - ഇതരഎഴുത്തുകള്‍

പ്രണയ വിപ്ലവം 

പ്രണയം
തിരിച്ചറിവിലെ ആദ്യ വിപ്ലവം.
അസ്വാതന്ത്ര്യത്തിന്‍റെ ചങ്ങലകളാല്‍
ഏവരും ബന്ധിതര്‍.
ഇരുളടയുന്ന വഴികളും മനസ്സുകളും.
എങ്ങും വിലക്കുകള്‍, പരിഹാസങ്ങള്‍,
ഒറ്റപ്പെടുത്തലുകള്‍, താക്കീതുകള്‍.
കല്‍പ്പന ലംഘിച്ചാല്‍ തിരിച്ചെത്തുകയായി
ക്രൂരപീഢനം ലോക്കപ്പ് മര്‍ദ്ദനം പോല്‍.
ഉരുട്ടലും, പിഴിയലും കഴിഞ്ഞു-
ജീവനുണ്ടെങ്കില്‍ ഭാഗ്യം.
അല്ലെങ്കില്‍ ഒരുചാണ്‍ കയറില്‍ ഒതുങ്ങിടും-
മര്‍ത്ത്യാ നീ എത്ര ഭാഗ്യവാന്‍.
കാലനെ സഹായിക്കാന്‍ കച്ചകെട്ടിയ മേലാളന്മാര്‍-
ആജ്ഞകള്‍ പാലിക്കാന്‍ നീതിപാലകന്മാര്‍, രക്ഷകന്മാര്‍.
അപരാധിക്കു നല്‍കുന്നു
തങ്കഭസ്മം തൂവിയ പാല്‍പാത്രം.
ദാഹജലത്തിനായ് കേഴുന്നവന്
സ്വന്തം ജീവിതം പോലും സുരക്ഷിതമല്ല.
ഒന്നുകില്‍ വിജയം... അല്ലെങ്കില്‍ മരണം....
ആദ്യത്തെ വിപ്ലവം ദയനീയ പരാജയം.
രണ്ടിലും പെടാത്തവര്‍
രാജതന്ത്രജ്ഞന്മാര്‍...
അധികാരത്തിന്‍ ചൂടുംചൂരം ആസ്വദിക്കുന്ന
കടവാതിലുകള്‍.


up
0
dowm

രചിച്ചത്:സിറോഷ് കെ.പി.
തീയതി:04-04-2018 11:27:47 AM
Added by :Sirosh K.P.
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :